തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിന് www.labourwelfarefund.in വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. എട്ടാം ക്ലാസ് മുതല്‍ 10 വരെയുള്ളവര്‍ക്കും ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണല്‍ കോഴ്സ് വിദ്യാര്‍ഥികള്‍ക്കും മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് കോച്ചിംഗ്, സിവില്‍ സര്‍വീസ് കോച്ചിംഗ് വിദ്യാര്‍ഥികള്‍ക്കും ഒക്ടോബര്‍ 20 മുതല്‍ അപേക്ഷിക്കാം.
മുന്‍ വര്‍ഷങ്ങളില്‍ ഗ്രാന്റ് ലഭിച്ചിട്ടുള്ളവര്‍ പുതുക്കുന്നതിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിദ്യാഭ്യാസ സ്ഥാപന മേലധികാരി നല്കുന്ന സാക്ഷ്യപത്രം, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ മാതൃക വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷം അപേക്ഷിക്കണം. അവസാന തീയതി ഡിസംബര്‍ 20.