സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നവംബറില്‍ യുവസാഹിത്യ ക്യാമ്പ് നടത്തുന്നു. ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള 18 നും 40 നും ഇടയിലുള്ളവര്‍ രചനകള്‍ (കഥ, കവിത-മലയാളത്തില്‍) ഒക്ടോബര്‍ 25 നകം yuvasahithyam@gmail.com ലോ കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി ഒ, തിരുവനന്തപുരം-695043 വിലാസത്തിലോ അയക്കണം. മുന്‍പ് പ്രസിദ്ധീകരിക്കാത്തതും മൗലികവുമായ രചനകള്‍ ഡി.ടി.പി ചെയ്ത് വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി (എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് /ആധാര്‍/വോട്ടര്‍ ഐ ഡി), ബയോഡാറ്റ സഹിതമാണ് അയക്കേണ്ടത്. കവിത 60 വരിയിലും കഥ എട്ട് ഫുള്‍സ്‌കാപ്പ് പേജിലും കവിയരുത്.