അകത്തേത്തറ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലെവല്‍ ക്രോസ് ഗേറ്റ് നമ്പര്‍ 160 അടച്ചിടുന്നതിനെ തുടര്‍ന്ന് നിലവില്‍ ഒലവക്കോട് നിന്നും അകത്തേത്തറ വഴി മലമ്പുഴയിലേക്ക് പോകുന്ന ബസുകളുടെ റൂട്ട് ക്രമീകരിക്കാന്‍ റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു.
പുതിയ ട്രാഫിക് ക്രമീകരണങ്ങള്‍ ഇപ്രകാരം:
ഒലവക്കോട്- മലമ്പുഴ (വഴി) സായി ജംഗ്ഷന്– ആണ്ടിമഠം- കോരതൊടി- കടുക്കാംകുന്നം- മന്തക്കാട്
മലമ്പുഴ -ഒലവക്കോട് (വഴി) മന്തക്കാട്- ചിത്ര ജംഗ്ഷന്– എന്‍.എസ്. എസ് എന്‍ജിനീയറിങ് കോളേജ് – ഉമ്മിണി- റെയില്‍വേ കോളനി -താണാവ്
മേല്‍പ്പറഞ്ഞ ട്രാഫിക് സംവിധാനം അകത്തേത്തറ മേല്‍പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി സ്റ്റേജ് ക്യാരേജ്കള്ക്കായി തുറന്നുകൊടുക്കുന്നത് വരെ പ്രാബല്യത്തില്‍ ഉണ്ടാകുമെന്ന് ആര്.ടി.എ സെക്രട്ടറി അറിയിച്ചു.