കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ തിരുവനന്തപുരം പി.എം.ജി.യിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ ജാപ്പനീസ് ഭാഷ പഠന കോഴ്‌സ് ആരംഭിക്കുന്നു. 120 മണിക്കൂർ ദൈർഘ്യമുളള പ്രസ്തുത കോഴ്‌സിൽ ജാപ്പനീസ് ഭാഷയുടെ അടിസ്ഥാനവും ഹിരഗാന കട്ടകനാ ലിപികൾ എഴുതുവാനും വായിക്കുവാനുമുളള പരിശീലനവും കാഞ്ചി ശൈലികൾ മനസിലാക്കുവാനുമുളള നൈപുണ്യവും ലഭിക്കുന്നതാണ്.

വിജയകരമായി ഭാഷ പഠനം  പൂർത്തിയാക്കുന്ന പഠിതാക്കൾക്ക് N 5 ജാപ്പനീസ് ഭാഷ പ്രാവീണ  പരീക്ഷ എഴുതുവാനുളള പ്രാപ്തി ലഭിക്കുന്നതാണ്.  താല്പര്യമുളളവർക്ക് നവംബർ 13ന് മുൻപായി ഓൺലൈൻ വഴിയോ നേരിട്ടോ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫീസ് (10,000+GST) കൂടുതൽ വിവരങ്ങൾക്ക് www.modelfinishingschool.org സന്ദർശിക്കുകയോ 0471-2307733, 8547005050 ബന്ധപ്പെടുക.