എറണാകുളം: കോരമ്പാടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിയ കടമക്കുടി പൊക്കളി ഫെസ്റ്റ് സമാപിച്ചു. അൻപതിനായിരത്തോളം ആളുകൾ ഫെസ്റ്റിൽ പങ്കാളികളായി. ഒക്ടോബർ 19നു ആരംഭിച്ച ഫെസ്റ്റ് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പൊക്കാളി കൊയ്ത്തിൽ വിദ്യാർത്ഥികളുൾപ്പെടെ പങ്കെടുത്തു. പൊക്കളി നെല്ലിനെയും കൃഷിയെയും പുതു തലമുറയെ പരിചയപെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആണ് പൊക്കളി ഫെസ്റ്റ് നടത്തിയത്. അനവധി ഔഷധ ഗുണമുള്ള പൊക്കളി നെല്ല്, കഴിഞ്ഞ ആറു വർഷത്തിനിടയിൽ ഇത്തവണയാണ് ഏറ്റവും കൂടുതൽ വിളവ് ലഭിച്ചത്.
ഫെസ്റ്റിൽ പങ്കെടുത്തവരിൽ പലരും നെല്ല് കൊയ്യൽ, മെ തിക്കൽ, കാറ്റു പിടിക്കൽ എന്നിവയിൽ ഭാഗഭാക്കായി. പൊക്കാളി വിഭവങ്ങൾ, പൊക്കളി ഉത്പന്നങ്ങൾ എന്നിവയുടെ വിപണനവും ഫെസ്റ്റിനു മോടികൂട്ടി. പൊക്കാളികൃഷി ചരിത്രം ,പൊക്കാളിയുടെ ഔഷധ ഗുണങ്ങൾ, നിലം ഒരുക്കുന്നതു മുതൽ കൊയ്ത്തുവരെയുള്ള കൃഷിയുടെ ഓരോ കൃഷി ഘട്ടങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ
എന്നിവയടങ്ങിയ പൊക്കാളി പ്രദർശനം എന്നിവയും ആകർഷ ഘടകങ്ങളായി. പുരാതന മീൻ പിടുത്ത ഉപകരണങ്ങളുടെ പ്രദർശനവും കടമക്കുടിയിലെ കുടുംബശ്രീ പ്രവർത്തകരുടെ നാടൻ ഭക്ഷണശാലയും ഫെസ്റ്റിൽ ഉണ്ടായിരുന്നു.
ഫെസ്റ്റിവൽ സമാപനത്തിൽ കൊച്ചി ബിനാലെ കോർഡിനേറ്റർ ബോണി തോമസ്, മുൻ എംപി കെ ചന്ദ്രൻ പിള്ള എന്നിവർ പങ്കെടുത്തു.