നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) നടത്തുന്ന 2022 ലെ ഓള് ഇന്ത്യ സൈനിക സ്കൂള്‍ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ച് വരെ നീട്ടി. ആറാം ക്ലാസ്സിലേക്കും ഒന്‍പതാം ക്ലാസ്സിലേക്കും പ്രവേശനമാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ‘https://www.aissee.nta.nic.in’ എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷ ഫീസടക്കാനുള്ള അവസാന തീയതി നവംബര്‍ അഞ്ച് രാത്രി 11:50 വരെയാണ്.
നവംബര്‍ 07 മുതല്‍ 21 വരെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ അവസരമുണ്ടായിരിക്കും. 2022 ജനുവരി ഒന്‍പതിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷ തീയതിയില്‍ മാറ്റമില്ല. പരീക്ഷയെ സംബന്ധിച്ച എല്ലാ വിവരങ്ങളും NTA യുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.
