നിലമ്പൂര്‍ നഗരസഭയിലെ ജലാമൃതം ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. നിലമ്പൂര്‍ മുനിസിപ്പല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലിം അധ്യക്ഷനായി. കുടിവെള്ള ക്ഷാമം നേരിടുന്ന കുടുംബങ്ങളുടെ പ്രയാസം പരിഹരിക്കുന്നതിനായാണ് നിലമ്പൂര്‍ നഗരസഭ ജലാമൃതം പദ്ധതിക്ക് തുടക്കം കുറിച്ചത്. എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങളുടെയും കുടിവെള്ളക്ഷാമം പരിഹരിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 400ല്‍ പരം കുടുംബങ്ങള്‍ക്കാണ് ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്നത്.
നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അരുമ ജയകൃഷ്ണന്‍, നഗരസഭാംഗങ്ങളായ കക്കാടന്‍ റഹീം, യു.കെ ബിന്ദു, സൈജി മോള്‍, സ്‌കറിയ കിനാംതോപ്പില്‍, പി.എം ബഷീര്‍, കൗണ്‍സിലര്‍ പാലൊളി മെഹബൂബ്, നഗരസഭ സെക്രട്ടറി ബിനുജി തുടങ്ങിയവര്‍ പങ്കെടുത്തു.