285 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 22) 115 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 15 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 100 പേർ,
എന്നിവർ ഉൾപ്പെടും. 285 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 2362 പരിശോധന നടത്തിയതിലാണ് 115 പേർക്ക് രോഗം സ്ഥിരീകരിച്ചത്.4.86 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 24 പേർ
ഒറ്റപ്പാലം സ്വദേശികൾ 7 പേർ
നാഗലശ്ശേരി, പുതുപ്പരിയാരം സ്വദേശികൾ 6 പേർ
അകത്തേത്തറ സ്വദേശികൾ 5 പേർ
കരിമ്പുഴ സ്വദേശികൾ 4 പേർ
തിരുമിറ്റക്കോട്, തിരുവേഗപ്പുറ, തൃത്താല, വല്ലപ്പുഴ, വാണിയംകുളം സ്വദേശികൾ 3 പേർ വീതം
അമ്പലപ്പാറ, ചാലിശ്ശേരി, ചെർപ്പുളശ്ശേരി, എലപ്പുള്ളി, കപ്പൂർ, കരിമ്പ, പട്ടാമ്പി, പട്ടിത്തറ,
പെരിങ്ങോട്ടുകുറിശ്ശി, തെങ്കര സ്വദേശികൾ 2 പേർ വീതം
അഗളി, അനങ്ങനടി, മണ്ണാർക്കാട്, ചളവറ,
ചിറ്റൂർ-തത്തമംഗലം,
എരിമയൂർ, കണ്ണാടി,കാരാക്കുറുശ്ശി,
കാവശ്ശേരി, കോങ്ങാട്, കോട്ടായി,
കൊഴിഞ്ഞാമ്പാറ, കുഴൽമന്നം,
ലക്കിടി- പേരൂർ, മലമ്പുഴ, മങ്കര, മണ്ണൂർ, മരുതറോഡ്, നല്ലേപ്പിള്ളി, നെല്ലായ,ഓങ്ങല്ലൂർ,
പല്ലശ്ശന,പട്ടഞ്ചേരി, പിരായിരി, പുതൂർ, പുതുക്കോട്, തരൂർ, തേങ്കുറിശ്ശി സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1656 ആയി.