2021 മാര്‍ച്ചിലെ ഹയര്‍സെക്കന്‍ഡറി / വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷകളുടെ ഫലം 27 ന് പ്രസിദ്ധീകരിക്കും. പുനര്‍മൂല്യനിര്‍ണയം, ഉത്തരക്കടലാസിന്റെ പകര്‍പ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഡിസംബര്‍ 2 നകം വിദ്യാര്‍ഥികള്‍ അപേക്ഷിക്കണം. പ്രിന്‍സിപ്പല്‍മാര്‍ ഡിസംബര്‍ 3 നകം അപേക്ഷ അപ്ലോഡ് ചെയ്യണം. പുനര്‍മൂല്യനിര്‍ണയത്തിന് 500 രൂപയും, സൂക്ഷ്മ പരിശോധയ്ക്ക് 100 രൂപയും, ഫോട്ടോകോപ്പിക്ക് 300 രൂപയുമാണ് പേപ്പര്‍ ഒന്നിന് ഫീസ്.
വെബ്സൈറ്റ്: www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in.
