സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ജില്ലയിൽ സംഘടിപ്പിച്ചുവരുന്ന വിവിധ പരിപാടികളുടെ ഭാഗമായി തൃശൂർ ടൗൺ ഹാളിൽ ശിൽപശാല സംഘടിപ്പിച്ചു. ജില്ലാ ലേബർ ഓഫീസുമായി സഹകരിച്ച് ട്രേഡ് യൂണിയൻ നേതാക്കൾ, അസംഘടിത മേഖല തൊഴിലാളികൾ എന്നിവർക്കായി ഒരുക്കിയ ശിൽപശാലയുടെ ഉദ്ഘാടനം ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറി ആൻഡ് സബ് ജഡ്ജ് നിഷി പി എസ് നിർവഹിച്ചു.

കോർപ്പറേഷൻ വാർഡ് കൗൺസിലർ റജി റോയ് അധ്യക്ഷത വഹിച്ചു. ഡിസംബർ 10 മനുഷ്യാവകാശ ദിനം വരെയാണ് വകുപ്പ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഗാർഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം, തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള നിയമം എന്നീ വിഷയങ്ങളിലാണ് ശിൽപശാല സംഘടിപ്പിച്ചത്.

‘സ്ത്രീകൾക്കും, പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമങ്ങൾ, സംവിധാനങ്ങൾ, എന്ന വിഷയത്തിൽ ഗവ.ലോ കോളേജ് അസോസിയേറ്റ് പ്രൊഫ.ഡോ.സോണിയ കെ ദാസ്,സ്ത്രീകൾക്ക് വേണ്ടിയുള്ള പദ്ധതികളെയും സംവിധാനങ്ങളെയും പറ്റി ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ ലേഖ എസ് എന്നിവർ ക്ലാസുകൾ നയിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ മീര പി, ജില്ലാ ലേബർ ഓഫീസർ പ്രമോദ് കെ എസ് തുടങ്ങിയവർ പങ്കെടുത്തു.