കൊച്ചി: കാര്‍ഷിക സര്‍വകലാശാലയുടെ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി തവനൂരില്‍ ഒരു പാര്‍ട്ട് ടൈം സ്റ്റുഡന്റ് കൗണ്‍സിലറുടെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ഡിസംബര്‍ 13-ന് രാവിലെ 11-ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത എം.എസ്.സി/എം.എ സൈക്കോളജി, പ്രതിഫലം മാസത്തില്‍ 22000 രൂപ. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പുകള്‍ സഹിതം കോളേജില്‍ ഹാജരാകുക. കൂടുതല്‍ വിവരങ്ങള്‍ക്ക് kcaet.kau.in, www.kau.in സന്ദര്‍ശിക്കുക.
