സുല്‍ത്താന്‍ ബത്തേരി: പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം പാചകവാതക സിലിണ്ടറുകളും അടുപ്പും നല്കുന്ന പദ്ധതി ചെതലയത്ത് നഗരസഭ അദ്ധ്യക്ഷന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. പദ്ധതിയിലൂടെ നഗരസഭയിലെ ആദിവാസി കുടുംബങ്ങള്‍ക്കും ദാരിദ്രരേഖയ്ക്കു താഴെയുള്ള ബിപിഎല്‍ കുടുംബങ്ങളിലെ സ്ത്രീകളുടെ പേരിലുമാണ് ഗ്യാസ് കണക്ഷന് നല്‍കുന്നത്. കൗണ്‍സിലര്‍ അഹമ്മദ്കുട്ടി കണ്ണിയന്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ വി.പി ജോസ്, ഏരിയ സെയില്‍സ് മാനേജര്‍ സന്ദീപ്, മാനേജര്‍ വി.എസ് ഗംഗാധരന് സംസാരിച്ചു.
