ആലപ്പുഴ: മാവേലിക്കര മണ്ഡലത്തിലെ രണ്ടു റോഡുകളുടെ നവീകരണത്തിന് സംസ്ഥാന ഫിഷറീസ് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പില്‍ നിന്നും 1.39 കോടി രൂപ അനുവദിച്ചതായി എം.എസ് അരുണ്‍കുമാര്‍ എം.എല്‍.എ അറിയിച്ചു.
തെക്കേക്കര ഗ്രാമപഞ്ചായത്തിലെ അത്തോദയം തടി മില്‍- ഇടക്കാവ് ട്രാന്‍സ്ഫോര്‍മര്‍ റോഡിന്റെ പുനരുദ്ധാരണത്തിന് 68.90ലക്ഷം രൂപയും പാലമേല്‍ ഗ്രാമപഞ്ചായത്തിലെ 13, 14 വാര്‍ഡുകളിലൂടെ കടന്നു പോകുന്ന ഇടിഞ്ഞയ്യത്ത് ജംഗ്ഷന്- ചൂരല്‍ വയല്‍ ഏലാ മായക്ഷിക്കാവ് റോഡിന്റെ പുനരുദ്ധാരണത്തിന് 71 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണം വേഗത്തില്‍ ആരംഭിക്കാന്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പിന്റെ ആലപ്പുഴ ഡിവിഷന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി എം.എല്‍.എ പറഞ്ഞു.