കൊച്ചി: നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടും സ്‌കൂള്‍ നോഡല്‍ ഓഫീസര്‍ ആധാര്‍ ഒതന്റിക്കേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കുട്ടികള്‍ക്ക് കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുവാന്‍ സാധിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. . 90 സ്‌കൂളുകള്‍ ഇപ്പോഴും ആധാര്‍ ഒതന്റിക്കേഷന്‍ ഇതുവരെ നടത്തിയിട്ടില്ല. ഏതെങ്കിലും കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുക നഷ്ടമായാല്‍ സ്‌കൂള്‍ പ്രധാനാധ്യാപകരുടെ ഗുരുതര വീ്‌ഴ്ചയായി കാണുന്നതാണ്. ആയതിനാല്‍ ഡിസംബര്‍ 13-ന് വൈകിട്ട് അഞ്ചിനുളളില്‍ ആധാര്‍ ഒതന്റിക്കേഷന്‍ നടത്തേണ്ടതാണ്. ആധാര്‍ ഒതന്റിക്കേഷന്‍ നടത്താത്ത സ്‌കൂളുകളുടെ ലിസ്റ്റ് ddeernakulam.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും പരിശോധിക്കാം.