കൊച്ചി: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുളള ചട്ടങ്ങള്‍ പ്രകാരം വ്യവസ്ഥ ചെയ്തിട്ടുളള കണ്‍സിലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ പുനസംഘടിപ്പിക്കുന്നതിനായി കൊച്ചി, കണയന്നൂര്‍, ആലുവ, പറവൂര്‍ എന്നീ താലൂക്കുകളിലെ സേവന തത്പരരായ വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും അംഗീകൃത സംഘടനകളില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണിത്തിനും ക്ഷേമത്തിനുമായുളള ആക്ട് 2007 ലുളള പരിജ്ഞാനം. മതിയായ സംവേദത്തോടെ മധ്യസ്ഥം, അനുരഞ്ജനം എന്നിവ നടത്താനുളള കഴിവ് തുടങ്ങിയവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുളളവര്‍ക്ക് വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം പ്രിസൈഡിംഗ് ഓഫീസര്‍, മെയിന്റനന്‍സ് ട്രിബ്യൂണല്‍, ഫോര്‍ട്ട്കൊച്ചി മുമ്പാകെ ഡിസംബര്‍ 15-ന് വൈകിട്ട് നാലിനു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2215340 നമ്പരില്‍ ഓഫീസ് പ്രവൃത്തി സമയത്ത് വിളിക്കാം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
