കൊച്ചി: പി എസ് സി 2022 ഫെബ്രുവരിയില്‍ നടത്തുന്ന പ്ലസ് ടു മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് 30 ദിവസത്തെ സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. കാക്കനാട് സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നെല്ലിക്കുഴി സിവില്‍ സര്‍വീസ് അക്കാദമി എന്നീ രണ്ട് കേന്ദ്രങ്ങളിലായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. താല്പര്യമുള്ളവര്‍ deeekm.emp@gmail.com ഇമെയില്‍ അപേക്ഷിക്കുക.