കൊച്ചി: മരട് നഗരസഭാ പരിധിയിലും സമീപപ്രദേശങ്ങളിലും ലഹരിമാഫിയയുടെ പ്രവര്‍ത്തനങ്ങളും അക്രമ സംഭവങ്ങളും വര്‍ദ്ധിച്ചു വരുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിവിധ സര്‍ക്കാര്‍ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ലഹരി മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിമുക്തി മിഷന്‍ ബോധവത്കരണം നടത്തുന്നു. ഇതിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ ഡിസംബര്‍ 19-ന് രാവിലെ ഒമ്പതിന് നഗരസഭ 23-ാം വാര്‍ഡിലെ മൂത്തേടം കോളനിയില്‍ ഭവനസന്ദര്‍ശനവും നെട്ടൂര്‍ പ്രിയദര്‍ശിനി ഹാളില്‍ ജനകീയ മുഖാമുഖവും എം.എല്‍.എ കെ.ബാബുവിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് പരിപാടികള്‍ സംഘടിപ്പിക്കുന്നു.
