ആലത്തൂര്‍ താലൂക്കിലെ എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എക്ട്രാബ്ലിഷ്മെന്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് ആലത്തൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു. കൊല്ലങ്കോട്, നെന്മാറ, മുതലമട, എലവഞ്ചേരി, അയിലൂര്‍, നെല്ലിയാമ്പതി പഞ്ചായത്തുകളിലെയും കടകളും വാണിജ്യ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്ന് നെന്മാറ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു. തൊഴിലാളികള്‍ ഉള്ളതും ഇല്ലാത്തതുമായ എല്ലാ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന് ചെയ്യുന്നതിനും പുതുക്കുന്നതിനും lc.kerala.gov.in സന്ദര്‍ശിക്കുക.
