കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ സ്ഥിരതാമസമുള്ള 40 ശതമാനത്തിലേറെ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ ലഭിക്കുന്നതിന് അപേക്ഷിക്കാം.ഡിസംബര്‍ 25 നകം നഗരസഭാ ഓഫിസില്‍ അപേക്ഷിക്കണം. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അപേക്ഷകനെ കൂടാതെ ഭിന്നശേഷിക്കാര്‍ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ സര്‍ട്ടിഫിക്കറ്റ്, വിധവ / വിഭാര്യന്‍ തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. നഗരസഭാ പരിധിയില്‍ സ്ഥിരതാമസമുള്ള 40 ശതമാനത്തിലേറെ വൈകല്യമുള്ള വാഹനം ഓടിക്കാനുള്ള ലേണേര്‍സ് ലൈസന്‍സും ഡോക്ടറുടെ സാക്ഷ്യപത്രം ഉള്ളവരായിരിക്കണം.എട്ട് വര്‍ഷത്തിനകം സ്‌കൂട്ടര്‍ ലഭിച്ച ആളായിരിക്കരുത്. അപേക്ഷാ ഫോം വാര്‍ഡ് കൗണ്‍സിലര്‍മാരില്‍ നിന്നും നഗരസഭാ ഓഫിസില്‍ നിന്നും ലഭിക്കും. 2021-22 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള പ്രൊജക്ടിന് 9,50,000 രൂപയാണ് നഗരസഭ വകയിരുത്തിയിട്ടുള്ളത്. 95000 രൂപ വിലയുള്ള സ്‌കൂട്ടര്‍ കെല്‍ട്രോണ്‍ മുഖേന വാങ്ങുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്.