എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് അനസ്തേഷ്യോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത എംബിബിഎസ്, എംഡി/ഡിഎ അനസ്തേഷ്യ. ഡിസംബര്‍ 30 വ്യാഴാഴ്ച രാവിലെ 13.30 ന് എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നടക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും ഒരു സെറ്റ് പകര്‍പ്പും സഹിതം എറണാകുളം ജനറല്‍ ആശുപത്രി ടെലി മെഡിസിന് ഹാളില്‍ ഹജരാകണം. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം.
