കോവിഡ് ബാധിച്ച് മരിച്ചവരുടെ അവകാശികൾക്ക് ധന സഹായം നൽകുന്നതിനുള്ളഎക്സ് ഗ്രേഷ്യ അദാലത്ത് ഡിസംബർ 31 ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കൊല്ലം ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും നടത്തുമെന്ന് ജില്ലാ കളക്ടർ അഫ്സാന പർവീൺ അറിയിച്ചു. പൊതുവിഭാഗത്തിൽ അമ്പതിനായിരം രൂപ ഒറ്റ തവണയും ബിപിഎൽ വിഭാഗത്തിൽ ഉള്ളവർക്ക് പ്രതിമാസം 5000 രൂപ വീതം മൂന്ന് വർഷത്തേക്കും ആണ് ധനസഹായം.