പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്ഥാപനങ്ങളിലെ ഫോണ്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഓഫീസ്തല ഉദ്ഘാടനം എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ നിര്‍വഹിച്ചു. വാര്‍ഡ് അംഗം ഉണ്ണി അധ്യക്ഷത വഹിച്ചു.

എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി.ജി. അലക്‌സാണ്ടര്‍, അക്കൗണ്ട്‌സ് ഓഫീസര്‍ എസ്. അജയ്, പൊതു വിദ്യാഭ്യാസ വകുപ്പിലെയും സിവില്‍ സ്റ്റേഷനിലെയും വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

വിവിധ ഓഫീസുകളില്‍ ഔദ്യോഗിക ഫോണ്‍ വഴി ബന്ധപ്പെടുമ്പോള്‍ വിവരങ്ങള്‍ ആരായുവാന്‍ കഴിയുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് ഫോണ്‍ സംവിധാനം കാര്യക്ഷമമാക്കല്‍ പരിപാടി സംഘടിപ്പിക്കുന്നത്.