ബംഗ്ലൂരുവിലെ സര്‍ക്കാര്‍ യുനാനി കോളേജിലെ ബി.യു.എം.എസ് കോഴ്‌സിലേക്കും, തമിഴ്‌നാട് പാളയംകോട്ടയിലെ സര്‍ക്കാര്‍ സിദ്ധ മെഡിക്കല്‍ കോളേജിലെ ബി.എസ്.എം.എസ് കോഴ്‌സിലേക്കും 2018 -19 അക്കാദമിക് വര്‍ഷത്തേക്ക് കേരളത്തിനായി സംവരണം ചെയ്ത ഓരോ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.  ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എന്‍ട്രന്‍സ് പരീക്ഷയില്‍ (Neet &Keam 2018) നേടിയ റാങ്കിന്റെ തെളിവിനായി  അഡ്മിറ്റ് കാര്‍ഡ്, ഡാറ്റാഷീറ്റ് എന്നിവ സഹിതം അപേക്ഷ ഇ-മെയില്‍ വഴിയോ, നേരിട്ടോ തപാല്‍ മുഖേനയോ ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ ആഗസ്റ്റ് 10ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം.  ഡയറക്ടര്‍, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ആരോഗ്യഭവന്‍, തിരുവനന്തപുരം -1 എന്നതാണ് വിലാസം.  ഇമെയില്‍ : director.ame@kerala.gov.in  ഫോണ്‍: 0471 2339307