ഹരിതകേരള മിഷന്‍ കേരളത്തിന്‍റെ തനതു കാര്‍ഷിക സംസ്ക്കാരത്തെ അഭിവൃദ്ധിപ്പെടുത്തുമെന്ന് ദേവസ്വം -സഹകരണവകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പഴയകാലപ്രതാപത്തിലേക്കുളള യാത്രയിലാണ് സംസ്ഥാനത്തിന്‍റെ കാര്‍ഷികമേഖലയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റത്തൂര് ലേബര്‍ സഹകരണസംഘത്തിന്‍റെ പത്താം വാര്‍ഷികാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പത്താം വാര്‍ഷികത്തോടനുബന്ധിച്ച് സഹകരണസംഘം ആരംഭിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.സി സുബ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സഹകരണസംഘം മുന്‍ പ്രസിഡന്‍റ് പി.വി മോഹനന്‍ സ്മാരക അവാര്‍ഡ് അമ്പാടി വേണുവിന് മന്ത്രി നല്‍കി. ഔഷധി എം.ഡി കെ.വി ഉത്തമന്‍, സഹകരണസംഘം ജോയിന്‍റ് രജിസ്ട്രാര്‍ ടി.കെ സതീഷ്കുമാര്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.എ രാമകൃഷ്ണന്‍, എ.എം.എം.ഒ,ഐ ജനറല്‍ സെക്രട്ടറി ഡോ.കെ രാമനാഥന്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ കെ.വി ജ്യോതിഷ്കുമാര്‍, മുകുന്ദപുരം അസി. രജിസ്ട്രാര്‍ എം.സി അജിത്, ഔഷധസസ്യബോര്‍ഡ് ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഡോ. ഒ എല്‍ പയസ്സ് തുടങ്ങിയവര്‍ പങ്കെടുത്തു. സഹകരണസംഘം സെക്രട്ടറി കെ.പി പ്രശാന്ത് സ്വാഗതവും ബോര്‍ഡ് മെമ്പര്‍ വി.പി ലിന്‍സന്‍ നന്ദിയും പറഞ്ഞു.