ഈ സാമ്പത്തിക വര്‍ഷം 5.7 കോടി രൂപയുടെ വാര്‍ഷിക പദ്ധതിയുമായി എസ്എന്‍ പുരം പഞ്ചായത്ത്.വനിതാഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമഗ്ര ഇടവിളകൃഷി, പൂഗ്രാമം, കാലിത്തൊഴുത്ത് നവീകരണം, കറവപശുവിന് കാലിതീറ്റ, ഫലവൃക്ഷതൈ വിതരണം, മുട്ടക്കോഴി-പോത്തിന്‍കുട്ടി വിതരണം, ടെറസിലും മുറ്റത്തും പച്ചക്കറികൃഷി എന്നിവയും വയോജനങ്ങള്‍ക്ക് പാലിയേറ്റീവ്,വയോജനസംഗമം, കട്ടില്‍ എന്നീപദ്ധതികളുമുണ്ട്.
ഭിന്നശേഷിക്കാര്‍ക്കും കുട്ടികള്‍ക്കുമായുള്ള പദ്ധതികളില്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം, സര്‍ക്കാര്‍ എല്‍പി സ്കൂളുകളിലേക്ക് പ്രഭാത ഭക്ഷണം, സര്‍ക്കാര്‍ സ്കൂളുകളിലേക്ക് പത്രങ്ങള്‍ , ആനുകാലികങ്ങള്‍, ബാലസഭ ജനറല്‍, ഭിന്നശേഷിക്കാര്‍ക്ക് സ്കോളര്‍ഷിപ്പും ഉപകരണങ്ങളും , എല്‍പി സ്കൂളിലേക്ക് ഫര്‍ണ്ണീച്ചര്‍, വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍, പാരമ്പര്യ കലാപോഷണം, അംഗനവാടികള്‍ക്ക് ഉപകരണങ്ങള്‍, ബേബി ഫ്രണ്ട്ലി ടോയ്ലറ്റുകള്‍, മല്‍സ്യതൊഴിലാളികളുടെ മക്കള്‍ക്ക് ഫര്‍ണ്ണീച്ചര്‍ എന്നിവ ലക്ഷ്യമിടുന്നു.
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി പി.എം.എ.വൈ.ജി, വാട്ടര്‍ടാങ്ക് നല്‍കല്‍, ഭവനപുനരുദ്ധാരണം, ആശ്രയ പദ്ധതി, ലൈഫ് ഭവന നിര്‍മ്മാണം, വാട്ടര്‍പ്യൂരിഫയര്‍ നല്‍കല്‍, പ്രത്യേക പദ്ധതിയിലുള്‍ക്കൊള്ളിച്ച് ആധുനിക മല്‍സ്യ-മാംസ മാര്‍ക്കറ്റ്, തെരുവുവിളക്കുകള്‍- എല്‍ഇഡി വിളക്കുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണി, സ്കൂളികളില്‍ ടോയ്ലററ്, പോസ്റ്റ് മാറ്റല്‍, സ്ട്രീറ്റ്മെയിന്‍ വലിക്കല്‍ എന്നിവയാണ് പഞ്ചായത്തിന്‍റെ മറ്റുപ്രധാന പദ്ധതികള്‍ .
ജില്ലയിലാദ്യമായി കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കിയ പഞ്ചായത്തെന്ന ബഹുമതി ഇനി ശ്രീനാരായണപുരം പഞ്ചായത്തിന്. കഴിഞ്ഞ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് നീന്തല്‍ പരിശീലനം നല്‍കിയത്. 2017-18 ല്‍ പദ്ധതിനിര്‍വ്വഹണത്തില്‍ 100 ശതമാനം തുകയും ചെലവഴിക്കാനും പഞ്ചായത്തിനായി. കാര്‍ഷിക മേഖലയില്‍ കരനെല്‍കൃഷി, പച്ചക്കറികൃഷി, തെങ്ങ്കൃഷിയുടെ ഉല്‍പ്പാദന ക്ഷമതവര്‍ദ്ധിപ്പിക്കല്‍ 32844തെങ്ങുകള്‍, കാര്‍ഷിക യന്ത്രവല്‍ക്കരണം, , പശുവളര്‍ത്തല്‍, മുട്ടക്കോഴിവളര്‍ത്തല്‍, മല്‍സ്യകൃഷി എന്നീ മേഖലകളില്‍ നേട്ടംകൈവരിക്കാനായി. ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍,സ്കോളര്‍ഷിപ്പ് , വൃദ്ധര്‍ക്ക് കട്ടില്‍, സേവനമേഖലയില്‍ വീടുകള്‍ക്ക് വാട്ടര്‍ കണക്ഷന്‍, അറ്റകുറ്റപ്പണി, പട്ടികജാതിക്കാര്‍ക്ക് സ്ഥലം വാങ്ങുന്നതിന് സഹായം, എസ്സി വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്താന്‍ ഫര്‍ണ്ണീച്ചര്‍, സൈക്കിള്‍, ലാപ്ടോപ്പ്, വനിതകള്‍ക്കായി പച്ചക്കറി കൃഷി, പോത്തുംകുട്ടി, മുട്ടക്കോഴി വിതരണം, പൂഗ്രാമം തുടങ്ങിയവയും നടപ്പിലാക്കി. പഞ്ചായത്തിലെ എല്ലാസ്കൂളുകള്‍ക്കും കമ്പ്യൂട്ടര്‍ നല്‍കി. പഠനവീട് പദ്ധതിയിലൂടെ റമഡിയല്‍ ടീച്ചിംഗിന് വേദി ഒരുക്കാനായി. ക്ലബുകള്‍ക്ക് സ്പോര്‍ട്ട്സ് കിറ്റുകള്‍, ജനസേവനം കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി ഫ്രണ്ട് ഓഫീസില്‍ ടോക്കണ്‍ മെഷീന്‍, സ്കേനര്‍, ഇരിപ്പിടങ്ങള്‍, കുടിവെള്ളം, ടോയ്ലറ്റ് സൗകര്യം എന്നിവ ലഭ്യമാക്കി.
