2022-23 വർഷം ഇ-ഗ്രാന്റ്സ് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന പട്ടികജാതി വിദ്യാർഥികൾ ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യുകയും ലിങ്ക് ചെയ്ത അക്കൗണ്ട് വിവരങ്ങൾ സഹിതം നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വേണം. നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ നിന്നും ലഭിക്കുന്ന രജിസ്ട്രേഷൻ ഐ.ഡി ഉപയോഗിച്ച് ഇ-ഗ്രാന്റ്സ് പോർട്ടലിൽ സ്കോളർഷിപ്പ് അപേക്ഷ ഓൺലൈനായി നൽകണം. രജിസ്ട്രേഷൻ ജൂലൈ ഒന്നിന് ആരംഭിച്ചു. നാഷണൽ സ്കോളർഷിപ്പ് പോർട്ടലിലേക്കുളള ലിങ്ക് ഇ-ഗ്രാന്റ്സ് ലോഗിനിൽ നൽകിയിട്ടുണ്ട്.
