പ്രളയ ബാധിത മേഖലകളിലെത്തിക്കുന്നതിനുള്ള ഭക്ഷ്യ ധാനങ്ങളുമായി നാലു
വിമാനങ്ങൾ തിരുവനന്തപുരത്ത് എത്തി. കേന്ദ്ര സർക്കാർ നൽകുന്ന അരി, പഞ്ചസാര
തുടങ്ങിയവയടക്കമുള്ള ഭക്ഷ്യധാന്യങ്ങളുമായാണു വിമാനങ്ങൾ
എത്തിയിരിക്കുന്നത്. ഭക്ഷ്യധാന്യങ്ങൾ ആക്കുളത്തെ വ്യോമ സേനാ
കേന്ദ്രത്തിൽ സൂക്ഷിച്ചശേഷം നാളെ പ്രളയബാധിത കേന്ദ്രങ്ങളിലേക്കു
കൊണ്ടുപോകും.
