ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ദുരന്ത മേഖലകളിലേക്കും യാത്ര ചെയ്യുന്നതിന് ആവശ്യത്തിന് വാഹനങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തില്‍ സ്വകാര്യ വാഹനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ സന്നദ്ധതയുളളവര്‍ താലൂക്ക്, കലക്ടറേറ്റ് കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വടകര(8547616301) കൊയിലാണ്ടി (8547616201), കോഴിക്കോട്,(8547616101) താമരശ്ശേരി (8547618455) താലൂക്ക് ഓഫീസുകളിലോ കളക്ടറേറ്റില്‍ 9446841194 (ജൂനിയര്‍ സൂപ്രണ്ട്), 8113900224 (ക്ലാര്‍ക്ക്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
