മൂന്ന് ദിവസമായി ചാക്ക ഗവൺമെന്റ് ഐ.ടി.ഐയിൽ നടന്നുവന്ന സംസ്ഥാന ഐ.ടി. ഐ കലോത്സവം വെള്ളിയാഴ്ച്ച സമാപിച്ചു. കഴക്കൂട്ടം ഗവൺമെന്റ് വനിതാ ഐ.ടി.ഐ ഓവറോൾ ചാമ്പ്യൻമാരായി. ആതിഥേയരായ ചാക്ക ഗവൺമെന്റ് ഐ.ടി.ഐ രണ്ടാമതും മലപ്പുറം അരീക്കോട് ഗവ. ഐ.ടി.ഐ മൂന്നാമതുമെത്തി.

ആകെ 36 ഐ.ടി.ഐകളാണ് കലാമേളയിൽ പങ്കെടുത്തത്. സമാപന പരിപാടി ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് ഉദ്ഘാടനം ചെയ്തു. നർത്തകി നീനാ പ്രസാദ് മുഖ്യാതിഥിയായി. ഇൻഡസ്ട്രിയൽ ട്രെയിനിംഗ് വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.പി ശിവശങ്കരൻ, ചാക്ക ഐ.ടി.ഐ പ്രിൻസിപ്പൽ ഷമ്മി ബക്കർ എന്നിവർ പങ്കെടുത്തു.