കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ സ്‌മൈല്‍ പദ്ധതിയിലേക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഉദയം പദ്ധതി തെരഞ്ഞെടുക്കപ്പെട്ടു. സ്‌മൈല്‍ പദ്ധതിയുടെ ജില്ലാതല ലോഞ്ചിംഗ് കോഴിക്കോട് കോര്‍പ്പറേഷനില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിച്ചു. ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപെട്ട 75 നഗരങ്ങളെ യാചക വിമുക്തമാക്കുകയും യാചകരുടെ പുനരധിവാസം ഉറപ്പാക്കുകയും ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്‌മൈല്‍
സപ്പോര്‍ട്ട് ഫോര്‍ മാര്‍ജിനിലൈസട് ഇന്റിവിജല്‍സ് ഫോര്‍ ലൈവ്‌ലിഹുഡ് ആന്‍ഡ് എന്റര്‍പ്രെസ്) കേരളത്തില്‍ നിന്നും കോഴിക്കോട് മാത്രമാണ് 75 നഗരങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടത്. അശണരും ആലംബഹീനരുമായ മനുഷ്യരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ ബഹുജന പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഉദയം പദ്ധതി മാതൃകപരമാണെന്ന് മേയര്‍ പറഞ്ഞു.

ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ മുസഫര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ വി. ചെല്‍സാസിനി പദ്ധതി പ്രവര്‍ത്തനം വിശദീകരിച്ചു.ഡെപ്യൂട്ടി കലക്ടര്‍ ഇ അനിതകുമാരി, കോര്‍പറേഷന്‍ സെക്രട്ടറി ബിനി, ജയ്‌സന്‍ ടി.ജെ, ടി.കെ പ്രകാശന്‍, നാസര്‍, എന്നിവര്‍ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ദിവാകരന്‍ സ്വാഗതവും ഉദയം പ്രൊജക്ട് സ്‌പെഷല്‍ ഓഫിസര്‍ ഡോ. ജി രാഗേഷ് നന്ദിയും പറഞ്ഞു.