പത്തനംതിട്ട, ആലപ്പുഴ, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ
രക്ഷാപ്രവർത്തനത്തിനായി ഒഡീഷയിൽനിന്നുള്ള 240 അംഗ ഫയർ ആൻഡ് റസ്‌ക്യൂ സംഘം തിരുവനന്തപുരത്തെത്തി. ഇവർ 120 പേരുള്ള രണ്ടു സംഘങ്ങളായി പ്രളയ ബാധിത മേഖലകളിലേക്കു തിരിച്ചു.

ഓഗസ്റ്റ് 18ന്‌ വൈകിട്ട് ആറു മണിയോടെയാണ് 30 അംഗങ്ങളടങ്ങുന്ന എട്ടു
ബെറ്റാലിയൻ ഫയർ ആൻഡ് റസ്‌ക്യൂ സംഘം രണ്ടു വിമാനങ്ങളിലായി എത്തിയത്.
ഇവർക്കായി സംസ്ഥാന സർക്കാർ പ്രത്യേക കെ.എസ്.ആർ.ടി.സി. ബസുകൾ
ഒരുക്കിയിരുന്നു.