ബി.എസ്.സി നഴ്സിംഗ് കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി ലഭിച്ച പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുമുള്ള ഓൺലൈൻ രജിസ്ട്രേഷൻ, പുതിയ കോളേജ് ഓപ്ഷൻ സമർപ്പണം എന്നിവ www.lbscentre.kerala.gov.in വഴി നവംബർ 8, 9, 10 തീയതികളിൽ ചെയ്യാം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം നേടിയവർ നിർബന്ധമായും സ്പെഷ്യൽ അലോട്ട്മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള NOC രജിസ്ട്രേഷൻ സമയത്ത് അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0471-2560363, 64.
