പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്മെന്റ് സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച്/എട്ട് ക്ലാസ്സുകളില്‍ പഠിയ്ക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. നിര്‍ദ്ദിഷ്ട മാത്യകയിലുള അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് (ഒരു ലക്ഷം രൂപ വരുമാന പരിധി) മുന്‍വര്‍ഷത്തെ (ക്ലാസ്സ് -4 കാസ്റ്റ് -7) മാര്‍ക്ക് ലിസ്റ്റ് / ഗ്രേഡ് ലിസ്റ്റ് (വാര്‍ഷിക പരീക്ഷയില്‍ ബി വരെയുളള ഗ്രേഡുകള്‍ക്ക്) ആധാറിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, നിലവില്‍ പഠിയ്ക്കുന്ന സ്കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം, കലാകായിക മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അവ സംബന്ധിച്ച രേഖകള്‍ എന്നിവ സഹിതം നവംബര്‍ 31നകം താമസിയ്ക്കുന്ന പരിധിയിലെ ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസുകളില്‍ എത്തിക്കണമെന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712737202.
