സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2022-23 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ (Verified data) www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കേണ്ടതും ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സമർപ്പിക്കുന്നതിനുള്ള തീയതി ഡിസംബർ 22നു വൈകിട്ട് 5 വരെയുമാണ്. പുതിയ ക്ലെയിമുകൾ (അവകാശവാദങ്ങൾ) നൽകുവാൻ സാധിക്കില്ല. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപേക്ഷ നിരസിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363, 364.