പേര്യ വില്ലേജ് ഓഫിസറുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ അറിയിച്ചു. കളക്ടറേറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്ന വില്ലേജ് ഓഫിസറുടെ പരാതിയില്‍ കഴമ്പില്ലെന്നു കണ്ടെത്തിയത്. ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാര്‍ മുഴുവന്‍ സമയവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വാര്‍ത്തകള്‍ നിജസ്ഥിതി അന്വേഷിച്ചതിനു ശേഷം മാത്രം നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു. കൂടാതെ അടിസ്ഥാനരഹിതമായ പരാതി നല്‍കി സാമൂഹിക മാധ്യമങ്ങളിലടക്കം അപവാദപ്രചരണം നടത്തി അപമാനിച്ചതിന് വില്ലേജ് ഓഫിസര്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ കളക്ടര്‍ക്കു പരാതിയും നല്‍കിയിട്ടുണ്ട്.