കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ക്കുവേണ്ടി കമ്പ്യൂട്ടര്‍ മേഖലയില്‍ രണ്ടുദിവസത്തെ പരിശീലന പരിപാടി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് സംഘടിപ്പിക്കും.  തിരുവനന്തപുരത്ത് വെള്ളയമ്പലത്തുള്ള സെന്റര്‍ ഫോര്‍ വാട്ടര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ സെപ്റ്റംബര്‍ മൂന്ന്, നാല് തീയതികളിലാണ് പരിശീലനം.  പങ്കെടുക്കുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് കിലെ ചെയര്‍മാന്‍ വി.ശിവന്‍കുട്ടി നിര്‍വ്വഹിക്കും.