രായമംഗലം ഗ്രാമപഞ്ചായത്തിലെ തായ്ക്കരചിറ നവീകരണത്തിന്റെയും ഡേ & നൈറ്റ് വാക് വേയുടെ ഉദ്ഘാടനവും നഗരസഞ്ചയ പദ്ധതിയുടെ ഭാഗമായി ലഭിച്ച ഹരിതകര്‍മ്മസേനയുടെ ഇ-ഓട്ടോയുടെ ഫ്‌ളാഗ് ഓഫും ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വഹിച്ചു.
ആരോഗ്യമുള്ള തലമുറക്കായി വ്യായാമത്തിനും മാനസിക ഉല്ലാസത്തിനുമുള്ള പ്രാധാന്യം മുന്നില്‍ കണ്ട് നടപ്പിലാക്കിയ പദ്ധതി മാതൃകാപരമാണെന്ന് കളക്ടര്‍ പറഞ്ഞു.
ഹരിതകേരള മിഷന്റെ സഹകരണത്തോടെ കൊച്ചിന്‍ ഷിപ്പ് യാഡിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടായ നാല് ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ചാണ് ചിറയുടെ നവീകരണ പ്രവര്‍ത്തനങ്ങളും വാക് വേ നിര്‍മ്മാണവും പൂര്‍ത്തീകരിച്ചത്. 13 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. നഗര സഞ്ചയ പദ്ധതിയുടെ ഭാഗമായി കൊച്ചിന്‍ കോര്‍പ്പറേഷന്റെയും ശുചിത്വ മിഷന്റെയും സഹകരണത്തോടെയാണ് ഹരിതകര്‍മ്മസേനക്ക് മാലിന്യ ശേഖരണത്തിന് ഇ- ഓട്ടോ ലഭ്യമാക്കിയിരിക്കുന്നത്. ചിറയും പരിസരവും ഹരിതാഭവും മാലിന്യമുക്തവുമായി സംരക്ഷിക്കുന്നതിന്റെ ഭാഗമായി വൃക്ഷത്തൈ നട്ട് പരിപാലിക്കുന്ന പദ്ധതിക്ക് കളക്ടറും ജനപ്രതിനിധികളും വൃക്ഷത്തൈകള്‍ നട്ട് തുടക്കം കുറിച്ചു.
രായമംഗലം ഗ്രാമപഞ്ചായത്തിന് സ്വരാജ് ട്രോഫി പുരസ്‌കാരത്തിന് അര്‍ഹമാക്കുന്നതിനായി പ്രവര്‍ത്തിച്ച പഞ്ചായത്ത് പ്ലാന്‍ കോ-ഓഡിനേറ്റര്‍ രതീഷ് രവീന്ദ്രനെ മൊമന്റോ നല്‍കി ജില്ലാ കളക്ടര്‍ അനുമോദിച്ചു.
12-ാം വാര്‍ഡിലെ തായ്ക്കരചിറങ്ങരയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ചിറ സംരക്ഷിക്കുന്നതോടൊപ്പം ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ഷീ ജിം ആരംഭിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരികയാണെന്ന് പ്രസിഡന്റ് അറിയിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപാ ജോയി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈമി വര്‍ഗീസ്, ശാരദാ മോഹന്‍, ബ്ലോക്ക് പഞ്ചായത്തംഗം ബീന ഗോപിനാഥ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്മിത അനില്‍കുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോയി പൂണേലില്‍, സജി പടയാട്ടില്‍, ഫെബിന്‍ കുര്യാക്കോസ്, ഉഷാദേവി, പി.വി. ചെറിയാന്‍, മിനി ജോയി, ടിന്‍സി ബാബു, ബിജി പ്രകാശ്, ലിജു അനസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എസ്. മോഹനന്‍, ഹരിതകേരളം മിഷന്‍ കോ-ഓഡിനേറ്റര്‍ വനജ, ഹരിത കേരളം റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ ഗിരിജ സുബഹ്‌മണ്യന്‍ മുന്‍ പഞ്ചായത്തംഗം ഷൈബി രാജന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ വി.ഡി. വിനോദ്, അസിസ്റ്റന്റ് സെക്രട്ടറി ബിനോയ് മത്തായി തുടങ്ങിയവര്‍ പങ്കെടുത്തു.