പ്രളയദുരിതത്തില്‍ അകപ്പെട്ട് കഴിയുന്ന ജനങ്ങള്‍ക്ക് ആവശ്യമായ സൗജന്യ ട്രോമാ കൗണ്‍സലിംഗ് നല്‍കുന്നതിന് കേരള സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡിന്റെ കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 39 ഫാമിലി കൗണ്‍സലിംഗ് സെന്ററുകളിലേയും 92 സര്‍വീസ് പ്രൊവൈഡിംഗ് സെന്ററുകളിലെയും 14 ഹെല്‍ട്ടര്‍ ഹോമുകളിലേയും ഏഴ് സ്വധാര്‍ ഹോമുകളിലേയും കൗണ്‍സലര്‍മാരോട് നിര്‍ദേശിച്ചതായി സാമൂഹ്യ ക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഡോ. ഖമറുന്നീസ അന്‍വര്‍ അറിയിച്ചു. സൗജന്യ കൗണ്‍സലിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും 0471 2352258 എന്ന നമ്പറില്‍ ബന്ധപ്പെടാം.
