സൈക്യാട്രിസ്റ്റ് ഒഴിവ്

ജില്ലാ മെഡിക്കൽ ഓഫീസിലെ (ആരോഗ്യം) സൈക്യാട്രിസ്റ്റ് തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത : സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദം / സൈക്യാട്രിയിൽ ഡി.എൻ.ബി / ഡി.പി.എം. ശമ്പളം :-57525/- പ്രായം : 2023 ജനുവരി ഒന്നിന് 18-41 വയസ്സ്. തത്പരരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 12ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 2376179

 

മെഡിക്കൽ ഓഫീസർ ഒഴിവ്

ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിലേക്ക് മെഡിക്കൽ ഓഫീസറെ അഡ്ഹോക് വ്യവസ്ഥയിൽ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖത്തിന് ക്ഷണിച്ചു. യോഗ്യത : പെർമനന്റ് ടി.സി.എം.സി രജിസ്ട്രേഷനോട് കൂടിയ എം.ബി.ബി.എസ്. പ്രായ പരിധി : 2023 ഏപ്രിൽ മുപ്പതിന് അറുപത് വയസ്സ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ മെയ് 15 രാവിലെ 10.30ന് ബന്ധപ്പെട്ട രേഖകളുടെ അസലും പകർപ്പും (തിരിച്ചറിയൽ രേഖ ഉൾപ്പെടെ) സഹിതം കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) മുമ്പാകെ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2370494