കാഞ്ഞിരപ്പള്ളി: ഒരേ വരിയില്‍ കൈകള്‍ കോര്‍ത്ത് അവരെത്തിയത് ഈ നാടിന്റെ കണ്ണീരൊപ്പാനാണ്.  തിരിച്ച് വരവിന് നാടൊരുങ്ങുമ്പോള്‍ ഈ കുരുന്നു കൈകളും പങ്കാളികളാകും. ചിറക്കടവ് വെള്ളാള സമാജം പ്രിപ്രൈമറി സ്‌കൂളിലെ എല്‍.കെ.ജി, യു.കെ.ജി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സമാഹരിച്ച 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. ചിറക്കടവ് ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് തുക കൈമാറിയത്.45 കുട്ടികള്‍ ചേര്‍ന്നാണ് 10,000 രൂപ സമാഹരിച്ച്  മന്ത്രിമാരായ ഡോ.ടി.എം തോമസ് ഐസക്കിനും കെ.രാജുവിനും കൈമാറിയത്.