കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പുതുതായി ആരംഭിക്കുന്ന ‘പട്ടികജാതിയില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള കാര്‍ ലോണ്‍ പദ്ധതിയുടെ ഭാഗമായി വായ്പ അനുവദിയ്ക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.
അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ടവരും, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലോ, സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളിലോ സ്ഥിരാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതുമായ ജീവനക്കാര്‍ ആയിരിക്കണം. പരമാവധി വായ്പാ തുക 700,000 രൂപയാണ്. അപേക്ഷകര്‍ 21 നും 48 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാന പരിധി ഒഴിവാക്കിയിട്ടുണ്ട്. മറ്റേതെങ്കിലും ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും ഇതേ ആവശ്യത്തിനായി മുമ്പ് വായ്പ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകര്‍ക്ക് കാര്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രതിമാസ മിച്ച ശമ്പളം 20,000/- രൂപയില്‍ കുറയാന്‍ പാടില്ല. അപേക്ഷകര്‍ വായ്പക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കേണ്ടതാണ്. വായ്പാ തുക എട്ട് വാര്‍ഷിക പലിശ നിരക്കില്‍ അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടക്കണം.
അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ അതാതു ജില്ലാ ഓഫീസുമായി ബന്ധപ്പെടേണം