പ്രളയദുരിതമനുഭവിക്കുന്ന കേരളത്തിന്റെ പുനർനിർമാണത്തിനായി ചെന്നൈ പോർട്ട് ട്രസ്റ്റ് ഓഫീസർമാരും ജീവനക്കാരും ഒരുദിവസത്തെ ശമ്പളം നൽകി. പോർട്ട് ട്രസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ സിറിൽ സി. ജോർജ് 43 ലക്ഷം രൂപയുടെ ചെക്ക്
മന്ത്രി ഇ.പി. ജയരാജന് കൈമാറി. പ്രളയമുണ്ടായ സാഹചര്യത്തിൽ അടിയന്തര സഹായമായി 25 ലക്ഷം രൂപയുടെ നിത്യോപയോഗ സാമഗ്രികളും വസ്ത്രങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തിരുന്നതായും വിവിധ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും ട്രസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ അറിയിച്ചു.