ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സിന് ക്രിസ്ത്യൻ ന്യൂനപക്ഷ നഴ്‌സിംഗ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ടാ സീറ്റുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് എൽബിഎസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ 24നു രാവിലെ പത്തുമുതൽ നടത്തും. പരിഗണിക്കപ്പെടാൻ അർഹതയുള്ള ക്രിസ്ത്യൻ വിഭാഗത്തിൽ പെടുന്നവർ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പുമായി ഹാജരാകണം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അന്നുതന്നെ ഫീസ് ഒടുക്കി അതത് കോളേജുകളിൽ 25ന് പ്രവേശനം നേടണം. വെബ്‌സൈറ്റ്: www.lbscentre.kerala.gov.in ഫോൺ: 0471 2560361, 62, 63, 64, 65.