* സംസ്ഥാനതലത്തിൽ തിരുവനന്തപുരം മികച്ച കോർപ്പറേഷൻ, കൊല്ലം മികച്ച ജില്ലാ പഞ്ചായത്ത്
സംസ്ഥാനത്തെ 2024-25 വർഷത്തെ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി, മഹാത്മാ, മഹാത്മാ അയ്യങ്കാളി, ലൈഫ് മിഷൻ പുരസ്‌കാരങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പ്രഖ്യാപിച്ചു.
സ്വരാജ് ട്രോഫിയിൽ സംസ്ഥാനതലത്തിലെ മികച്ച ജില്ലാ പഞ്ചായത്തുകളയിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഒന്നാം സ്ഥാനവും കണ്ണൂർ ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ജില്ലാ പഞ്ചായത്തുകൾക്ക് 50 ലക്ഷം രൂപ, 40 ലക്ഷം രൂപ എന്നീ ക്രമത്തിൽ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.
ബ്ലോക്ക് പഞ്ചായത്തുകളിൽ സംസ്ഥാനതലത്തിൽ നേമം ബ്ലോക്ക് പഞ്ചായത്ത് (തിരുവനന്തപുരം) ഒന്നാം സ്ഥാനവും കൊടകര ബ്ലോക്ക് പഞ്ചായത്ത് (തൃശൂർ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് (മലപ്പുറം), ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് (കോട്ടയം) എന്നിവ മൂന്നാം സ്ഥാനം പങ്കിട്ടു. ഇവർക്ക് 40 ലക്ഷം രൂപ വീതം അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.
ഗ്രാമ പഞ്ചായത്തുകളിൽ സംസ്ഥാനതലത്തിൽ ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് (തിരുവനന്തപുരം) ഒന്നാം സ്ഥാനവും എളവള്ളി ഗ്രാമ പഞ്ചായത്ത് (തൃശൂർ) രണ്ടാം സ്ഥാനവും മാണിയൂർ ഗ്രാമപഞ്ചായത്ത് (കോഴിക്കോട്) മൂന്നാം സ്ഥാനവും നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ഗ്രാമപഞ്ചായത്തുകൾക്ക് 50 ലക്ഷം രൂപ, 40 ലക്ഷം രൂപ, 30 ലക്ഷം രൂപ എന്നീ ക്രമത്തിൽ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.
മുനിസിപ്പാലിറ്റികളിൽ സംസ്ഥാനതലത്തിൽ ഗുരുവായൂർ മുനിസിപ്പാലിറ്റി (തൃശൂർ) ഒന്നാം സ്ഥാനവും മട്ടന്നൂർ മുനിസിപ്പാലിറ്റി (കണ്ണൂർ) രണ്ടാം സ്ഥാനവും കുന്നംകുളം മുനിസിപ്പാലിറ്റി (തൃശൂർ) മൂന്നാം സ്ഥാനവും നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള മുനിസിപ്പാലിറ്റികൾക്ക് 50 ലക്ഷം രൂപ, 40 ലക്ഷം രൂപ, 30 ലക്ഷം രൂപ എന്നീ ക്രമത്തിൽ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.
മുനിസിപ്പൽ കോർപ്പറേഷൻ വിഭാഗത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ ഒന്നാം സ്ഥാനം നേടി. 50 ലക്ഷം രൂപ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.
ജില്ലാതല പുരസ്‌കാരങ്ങൾ ചുവടെ: (ഒന്നും രണ്ടും സ്ഥാനക്രമത്തിൽ)
തിരുവനന്തപുരം- മംഗലപുരം, പുല്ലമ്പാറ. കൊല്ലം- ശാസ്താംകോട്ട, കുന്നത്തൂർ. പത്തനംതിട്ട- അരുവാപ്പുലം, പന്തളം തെക്കേക്കര. ആലപ്പുഴ- കാർത്തികപ്പള്ളി, വീയപുരം. ഇടുക്കി- ഇരട്ടയാർ, ചക്കുപള്ളം.കോട്ടയം- വെളിയന്നൂർ, തിരുവാർപ്പ്. എറണാകുളം- മാറാടി, പാലക്കുഴ. തൃശൂർ- മുരിയാട്, നെന്മണിക്കര. പാലക്കാട്- വെള്ളിനേഴി, കൊടുവായൂർ.മലപ്പുറം- മാറഞ്ചേരി, എടപ്പാൾ. കോഴിക്കോട്- പെരുമണ്ണ, മരുതോങ്കര. വയനാട്- മീനങ്ങാടി, അമ്പലവയൽ – കതിരൂർ, കരിവെള്ളൂർ പെരളം. കാസർഗോഡ്- തൃക്കരിപ്പൂർ, മടിക്കൈ. ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയിട്ടുള്ള ഗ്രാമപഞ്ചായത്തുകൾക്ക് യഥാക്രമം 20 ലക്ഷം രൂപ, 10 ലക്ഷം രൂപ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കുന്നതാണ്.
ലൈഫ് മിഷൻ പുരസ്‌കാരത്തിൽ ഗ്രാമ പഞ്ചായത്ത് തലത്തിൽ ചേർത്തല തെക്ക് ഗ്രാമ പഞ്ചായത്ത് (ആലപ്പുഴ) ഒന്നാം സ്ഥാനവും കൊപ്പം ഗ്രാമ പഞ്ചായത്ത് (പാലക്കാട്) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. നഗരസഭാ തലത്തിൽ ആലപ്പുഴ നഗരസഭ ഒന്നാം സ്ഥാനവും തിരുവനന്തപുരം നഗരസഭ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
നഗര തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയതിനുള്ള മഹാത്മാ അയ്യങ്കാളി പുരസ്‌കാരത്തിൽ ഷൊർണൂർ മുനിസിപ്പാലിറ്റി (പാലക്കാട്) ഒന്നാം സ്ഥാനവും താനൂർ മുനിസിപ്പാലിറ്റി (മലപ്പുറം) രണ്ടാം സ്ഥാനവും നേടി. മികച്ച മുനിസിപ്പൽ കോർപ്പറേഷനിൽ ഒന്നാം സ്ഥാനം കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ കരസ്ഥമാക്കി.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാന, ജില്ലാ തലങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ഗ്രാമപഞ്ചായത്തുകൾക്കുള്ള മഹാത്മാ പുരസ്‌കാരവും പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിൽ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് (തിരുവനന്തപുരം) ഒന്നാം സ്ഥാനവും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് (തിരുവനന്തപുരം) രണ്ടാം സ്ഥാനവും നേമം ബ്ലോക്ക് പഞ്ചായത്ത് (തിരുവനന്തപുരം) മൂന്നാം സ്ഥാനവും നേടി. ഗ്രാമപഞ്ചായത്തുകളിൽ എടവക ഗ്രാമപഞ്ചായത്ത് (വയനാട്) ഒന്നാം സ്ഥാനവും കള്ളിക്കാട് (തിരുവനന്തപുരം) രണ്ടാം സ്ഥാനവും പെരുങ്കടവിള (തിരുവനന്തപുരം) മൂന്നാം സ്ഥാനവും നേടി.
മഹാത്മാ പുരസ്‌കാരം- മികച്ച ഗ്രാമപഞ്ചായത്ത് (ജില്ലാതലം- ഒന്നും രണ്ടും സ്ഥാനക്രമത്തിൽ)
തിരുവനന്തപുരം- വെള്ളറട, ഒറ്റശേഖരമംഗലം. കൊല്ലം- കുമ്മിൾ, തെന്മല. പത്തനംതിട്ട- ഓമല്ലൂർ, ഏറത്ത്. ആലപ്പുഴ- മുട്ടാർ, നീലംപേരൂർ. കോട്ടയം- രാമപുരം, അകലക്കുന്നം. ഇടുക്കി- ഇടമലക്കുടി, വെള്ളിയാമറ്റം. എറണാകുളം- വടക്കേക്കര, പള്ളിപ്പുറം. തൃശ്ശൂർ- പൂമംഗലം, എളവള്ളി. പാലക്കാട്- തച്ചനാട്ടുകാര, അലനല്ലൂർ. മലപ്പുറം- എടപ്പാൾ, എടപ്പറ്റ. കോഴിക്കോട്- മൂടാടി, മണിയൂർ. വയനാട്- പൊഴുതന, തിരുനെല്ലി. കണ്ണൂർ- ചൊക്ലി, അഞ്ചരക്കണ്ടി. കാസർഗോഡ്- മടിക്കൈ, പനത്തടി. ട്രൈബൽ പ്ലസ് പദ്ധതിയിൽ സംസ്ഥാനതലത്തിൽ മികച്ച ഗ്രാമ പഞ്ചായത്തെന്ന നേട്ടം അഗളി ഗ്രാമ പഞ്ചായത്ത് കരസ്ഥമാക്കി.
