എക്സൈസ് വകുപ്പിന്റെ കീഴില്‍ വിമുക്തിമിഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലും ലഹരിമുക്ത ചികിത്സയ്ക്കായി ഡീ-അഡിക്ഷന് സെന്ററുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഒരു അസി. സര്ജന്, മൂന്ന് സ്റ്റാഫ് നഴ്സുമാര്‍, ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒരു സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കര്‍ തുടങ്ങി 10 തസ്തികകളും ഒരു ഡീ അഡിക്ഷന് സെന്ററിന് അനുവദിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും താലൂക്ക് ആശുപത്രികളോട് അനുബന്ധിച്ചാണ് സെന്റര്‍ പ്രവര്‍ത്തിക്കുക.
