വരാനിരിക്കുന്ന നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിനും വരണാധികാരി/ഉപവരണാധികാരികളുടെ കാര്യാലയത്തിലും ജില്ലയില്‍ നിയോഗിക്കുന്ന വിവിധ സ്‌ക്വാഡുകള്‍ക്കും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളില്‍ വീഡിയോ റെക്കോര്‍ഡിങ് ചെയ്യുന്നതിന് വീഡിയോ റിക്കാര്‍ഡിങ് ക്യാമറ,
വീഡിയോഗ്രാഫര്‍ സഹിതം വിതരണം ചെയ്യുന്നതിനായി സ്ഥാപനങ്ങള്‍/ഏജന്‍സികള്‍/വ്യക്തികളില്‍ നിന്നും യൂണിറ്റ് നിരക്ക് അടിസ്ഥാനത്തില്‍ മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു.
മലപ്പുറം ജില്ലാ കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം- 676505 എന്ന വിലാസത്തിലാണ് ക്വട്ടേഷനുകള്‍ അയക്കേണ്ടത്. ക്വട്ടേഷന്‍ സീല്‍ ചെയ്ത കവറില്‍ നല്‍കണം. കവറിന് മുകളില്‍ ‘നിയമസഭാ ഇലക്ഷന്‍ 2026 വീഡിയോഗ്രാഫി സംബന്ധിച്ചുള്ള ക്വട്ടേഷന്‍’ എന്ന് പ്രത്യേകം രേഖപ്പെടുത്തണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയം എന്തെങ്കിലും ഉണ്ടെങ്കില്‍ ആയത് തെളിയിക്കുന്ന രേഖകള്‍/തെളിവുകള്‍ ലഭ്യമാക്കണം. ക്വട്ടേഷനില്‍ പറഞ്ഞിട്ടുള്ള ഇനങ്ങള്‍ നല്‍കാന്‍ കഴിയുന്ന ജി.എസ്.ടി. രജിസ്‌ട്രേഷനോടുകൂടിയ സ്ഥാപനങ്ങള്‍/ഏജന്‍സികള്‍/വ്യക്തികള്‍ മാത്രമേ ക്വട്ടേഷന്‍ നല്‍കേണ്ടതുള്ളൂ. മാര്‍ച്ച് ഒന്‍പതിന് രാവിലെ 11നകം ക്വട്ടേഷന്‍ ലഭ്യമാക്കണം. മാര്‍ച്ച് 10ന് രാവിലെ 11ന് ക്വട്ടേഷനുകള്‍ തുറക്കും. ഫോണ്‍-0483 2734990.
