കേരളനിയമസഭയുടെ എസ്റ്റിമേറ്റ്സ് കമ്മിറ്റി ഒക്ടോബര്‍ നാലിന് രാവിലെ 11 ന് വയനാട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. തുടര്‍ന്ന് കാലാവസ്ഥാവ്യതിയാനം, പ്രളയം എന്നിവ മൂലം കാര്‍ഷിക മേഖലയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുക്കും. തുടര്‍ന്ന് ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കും
