നിയമസഭാ സമിതി 16ന് കൊല്ലത്ത്
കേരള നിയമസഭയുടെ ട്രാന്‍സ്ജെന്‍ഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി (2016 -19) 16ന് രാവിലെ 10.30ന് കൊല്ലം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയില്‍ നിന്നും സമിതിക്ക് ലഭിച്ച പരാതികളില്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും പരാതിക്കാരില്‍ നിന്നും തെളിവെടുക്കും. സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും പരാതികള്‍ സ്വീകരിക്കും. കൊല്ലം ജില്ലയിലെ ഗവണ്മെന്റ് ചില്‍ഡ്രന്‍സ് ഹോം, ഒബ്സര്‍വേഷന്‍ ഹോം, മഹിളാമന്ദിരം എന്നിവ സന്ദര്‍ശിക്കും. സമിതി മുമ്പാകെ പരാതി സമര്‍പ്പിക്കാന്‍ താത്പര്യമുള്ളവര്‍ യോഗത്തിനെത്തി പരാതി രേഖാമൂലം നല്‍കണം.
നിയമസഭാ എസ്റ്റിമേറ്റ്സ് കമ്മിറ്റി 17 ന് ആലപ്പുഴയില്‍
കേരളനിയമസഭയുടെ എസ്റ്റിമേറ്റ്സ് കമ്മിറ്റി 17 ന് രാവിലെ 10.30 ന് മങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. കാലാവസ്ഥാവ്യതിയാനം, പ്രളയം എന്നിവ മൂലം ആലപ്പുഴ ജില്ലയില്‍ കാര്‍ഷികമേഖലയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍നിന്നും തെളിവെടുക്കും. തുടര്‍ന്ന് ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കും
പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച നിയമസഭാ സമിതി 16 ന് എറണാകുളത്ത്
കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി 16 ന് രാവിലെ 10.30 ന് എറണാകുളത്ത് കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്പ്പറേഷന് ലിമിറ്റഡ് ഹെഡ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സപ്ലൈകോയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് സ്ഥാപനം സന്ദര്‍ശിക്കും.