പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്ന അവസ്ഥയില്‍ സംസ്ഥാനത്തെ മുഴുവന്‍ മുന്‍ഗണനേതര കുടുംബങ്ങള്‍ക്കും ഒക്ടോബറില്‍ പത്തുകിലോ അരി നല്‍കാനുള്ള മുന്‍ ഉത്തരവിനു പകരം അഞ്ചുകിലോ അരി വീതം ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാന്‍ സിവില്‍ സപ്ലൈസ് ഡറക്ടര്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവായി.
പ്രളയ ദുരിത ബാധിതരില്‍ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്ളവര്‍, എന്‍ആര്‍ഇജിഎ പദ്ധതി ജോബ് കാര്‍ഡുള്ളവര്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍, അഗതികള്‍,  സ്ത്രീകേന്ദ്രീകൃത കുടുംബങ്ങള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് തുടര്‍ച്ചയായ ശ്രദ്ധ നല്‍കാനും സുരക്ഷ ഉറപ്പാക്കാനും ആവുംവിധം അരിയും പലവ്യഞ്ജനങ്ങളുമടങ്ങുന്ന കിറ്റുകള്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വഴി വിതരണം ചെയ്യും. ഇത്തരം കുടുംബങ്ങളുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കിറ്റുകളുടെ വിതരണം നടത്താന്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി.