കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിതയുടെ സേവന കാലാവധി 2019 മാര്‍ച്ച് ആറു വരെ ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഏച്ചോം സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരിയായ സാജിത 2017 ഫെബ്രുവരി 27-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് കുടുബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററായി ചുമതലയേറ്റത്. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് സാജിതയുടെ സേവന കാലാവധി നീട്ടിയത്.